Wednesday, July 27, 2011

മരം

മരമെന്ന വരമേ
നീയെത്ര ധന്യ
പൂവും പുഴുക്കളും
കായ്ക‌ളും കനികളും
നിന്നില്‍ വസിക്കുന്നു
അമ്മതന്‍ മടിയില്‍
കുഞ്ഞു മയങ്ങുംപോല്‍.

ഒരു കിനാവെന്നപോല്‍
നീയൊന്നു മയങ്ങുമ്പോള്‍ 
വരുന്നു ദുഷ്ടകരങ്ങള്‍ തന്‍
വെട്ടലും നുറുക്കലും
ഒരുക്കലും മിനുക്കലും.

ഞെട്ടിയൊന്നെഴുന്നേല്‍ക്കുവാന്‍
അരുതാതെ കഴിയാതെ
നീയൊന്നമര്‍ന്നു പോയ്
ആ കരങ്ങള്‍ തന്‍
അടിമയെന്നപോല്‍
              
മൃത്യുവിലേക്കമര്‍ന്ന നിന്‍
കുഞ്ഞു പിഞ്ചോമനകള്‍  
നിന്നെയോര്‍ത്തു വിതുമ്പുന്നു തേങ്ങുന്നു.

മരമെന്ന വരമേ
നീയിന്നു ധന്യയാണോ
അതോ ഒരു കിനാവു മാത്രമാണോ?
അഖില. കെ
9-E

No comments:

Post a Comment