Wednesday, July 27, 2011

സൂര്യകാന്തിക്ക് സൂര്യനോടുള്ള പ്രണയം

ഒരു വെയിലേറ്റ് വിടര്‍ന്നു നില്‍ക്കുമാ
                        നിര്‍ഗന്ധ പുഷ്പം
ആകാശത്തിലെ തന്‍ സൂര്യകിരണങ്ങളെ
കണ്ണെടുക്കാതെ നിന്നൊരാ നിര്‍ഗന്ധ പുഷ്പം

ഒരുനാള്‍ കാറ്റില്‍ കൊഴിഞ്ഞു വീണാലും 
മറക്കുവാനാകില്ലെന്ന് 

കൊഴിഞ്ഞ് വീണ് മണ്ണടിഞ്ഞാലും
മറക്കുവാനാകില്ലെനിക്കാ സൂര്യനെ
മറക്കുവാനാകില്ലെനിക്ക്.

                                          ഹരിത .ടി
                                           9-D

ഈ താഴ്വരയില്‍

നീലഗിരിയുടെ താഴ്വരയില്‍
പൂക്കുന്നു പൊന്നശോകം
നീലത്താമര പൂവിന്നുള്ളില്‍
വിടരുന്നു സ്വപ്ന്ങ്ങള്‍

കാര്‍മഴവില്ലും കാറ്റലയും
ഒളി വീശിയെത്തുന്നു താഴ്വരയില്‍
വെയിലോടുമീ പകല്‍ ചൂടിനും
തന്നലായെത്തുന്നീ താഴ്വരയില്‍
നിറമേഴും ചലചായ്ക്കുമീ
പൂങ്കാവനത്തിലെ താഴ്വരയില്‍

നിറച്ചാര്‍ത്തിലോളങ്ങള്‍
തെന്നലായ് ഒഴുകുമീ താഴ്വരയില്‍ 


                                                  ദൃശ്യ ടി.എസ്
                                                  9-K

മരം

മരമെന്ന വരമേ
നീയെത്ര ധന്യ
പൂവും പുഴുക്കളും
കായ്ക‌ളും കനികളും
നിന്നില്‍ വസിക്കുന്നു
അമ്മതന്‍ മടിയില്‍
കുഞ്ഞു മയങ്ങുംപോല്‍.

ഒരു കിനാവെന്നപോല്‍
നീയൊന്നു മയങ്ങുമ്പോള്‍ 
വരുന്നു ദുഷ്ടകരങ്ങള്‍ തന്‍
വെട്ടലും നുറുക്കലും
ഒരുക്കലും മിനുക്കലും.

ഞെട്ടിയൊന്നെഴുന്നേല്‍ക്കുവാന്‍
അരുതാതെ കഴിയാതെ
നീയൊന്നമര്‍ന്നു പോയ്
ആ കരങ്ങള്‍ തന്‍
അടിമയെന്നപോല്‍
              
മൃത്യുവിലേക്കമര്‍ന്ന നിന്‍
കുഞ്ഞു പിഞ്ചോമനകള്‍  
നിന്നെയോര്‍ത്തു വിതുമ്പുന്നു തേങ്ങുന്നു.

മരമെന്ന വരമേ
നീയിന്നു ധന്യയാണോ
അതോ ഒരു കിനാവു മാത്രമാണോ?
അഖില. കെ
9-E

Friday, July 08, 2011

ആദിത്യന്‍.പി 8 A




മഞ്ഞുകാലം

മഞ്ഞുമഴ പെയ്തു തുടങ്ങി
ഗ്രാമ വാസികള്‍ കമ്പിളി പുതപ്പിനെ
അഭയം തേടാന്‍ തുടങ്ങി
ഐസിന്‍റെ ഗുഹയാല്‍ നിര്‍മ്മിച്ച
വീട്ടില്‍ ആളുകള്‍ താമസം തുടങ്ങി
കുട്ടികള്‍ മഞ്ഞില്‍ കളിതുടങ്ങി
അവരുടെ തലയില്‍ തലപ്പാവു
പോലെ കമ്പിളി പുതപ്പ് കിടക്കുന്നു
വൃദ്ധന്മാരും അച്ഛനമ്മമാരും
പുതപ്പിനെയും തീയെയും ആശ്രയിക്കാന്‍ തുടങ്ങി
അവര്‍ വിറച്ചുകൊണ്ടിരിക്കുന്നു
ഹോ..... എന്തൊരു മഞ്ഞുകാലം
ഇതെന്നിതവസാനിക്കും.
                             ആദിത്യന്‍ പി
                              8 A

വേനല്‍ക്കാലം

വേനല്‍ക്കാലം വന്നു
ചെടികള്‍ തളര്‍ന്നു തുടങ്ങി
ചുട്ടുപഴുക്കുന്ന സൂര്യന്‍റെ ചൂടിനാല്‍
ഭൂമി വീണ്ടും കീറി തുടങ്ങി
നാല്‍ക്കാലികള്‍ വെള്ളത്തിനായി
ദാഹിച്ചു വലയുന്നു
പിന്നെ ചത്തൊടുങ്ങുന്നു
മനുഷ്യന്‍ കുടങ്ങളുമായി ഗ്രാമങ്ങള്‍
തോറും അലയുന്നു
എങ്ങും വെളളം കാണ്‍മാനില്ല
കണ്ണെത്താ ദൂരത്തോളം വരണ്ടു കിടക്കുന്ന ഭൂമി
സൂര്യന്‍റെ ചൂടിനാല്‍ മനുഷ്യരും
മരണത്തെ മുഖാമുഖം കാണുന്നു
ഹോ ... എന്തൊരു ചൂട്
മനുഷ്യര്‍ മരങ്ങളും മലകളും വെട്ടി
നശിപ്പിച്ചതാവാം ഇതിനു കാരണം

                                          ആദിത്യന്‍
                                           8 A