Tuesday, August 30, 2011

Wednesday, August 17, 2011

എന്‍റെ മലയാളം

കണ്ണനെ കാണുവാനായ് ഞാന്‍
എത്രയോ നാളായ് കൊതിപ്പൂ.....
ദേവകി വയറ്റില്‍ പിറന്നവന്‍ നീ......
അമ്പാടി തന്നില്‍ വളര്‍ന്നവന്‍ നീ.....     (കണ്ണനെ)
ഗോകുലവാസികള്‍ക്ക് തണലായ്
ഗോപകുമരമനായ് വളര്‍ന്നു നീ.....
മയില്‍പീലി തന്‍ നിറങ്ങള്‍
മേനിയല്‍ അണിയുന്നു നീ.....
                                                (കണ്ണനെ)
കാളിയനിഗ്രഹം നിര്‍വഹിച്ച്
അമ്പാടിയെ നീ രക്ഷിച്ചില്ലേ
നിന്‍റെ മനോജ്ഞമാം മുരളീഗാനം
അമ്പാടി തന്നില്‍ നിറഞ്ഞില്ലേ.
                                                (കണ്ണനെ)
                                      
                                   ഹരിത ടി
                                   9 D

Tuesday, August 16, 2011

അബിന്‍ 8A


എന്നുടെ നെല്‍പ്പാടം

പട്ടുപോലുള്ളൊരു വയലില്‍ നിറ‌ഞ്ഞൊരു
മരതകം പോലുള്ള എന്നുടെ നെല്‍പ്പാടം
ആരും കൊതിക്കുമീ ഭൂവിന്‍റെ ഭംഗിയാല്‍
പച്ചവിരിപ്പുപോല്‍ എന്നുടെ നെല്‍പ്പാടം
സൂര്യന്‍ കിഴക്കുദിക്കുന്ന നേരത്ത്
സ്വര്‍ണ്ണ കതിരുപോലാകുന്നു എന്‍പാടം
തത്തകള്‍ എത്തുന്ന എന്നുടെ നെല്‍പ്പാടം
എന്‍റെ അധ്വാനം കൊണ്ടുണ്ടാക്കിയ പാടം
മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ പോലെ ‌
എന്നുടെ പാടം നെല്‍ക്കതിര്‍ മാത്രം
കാറ്റും മഴയും കൊണ്ടിട്ടിതാ
ഉശിരോടെ നില്‍ക്കുമീ എന്നുടെ നെല്‍പാടം
എന്നുടേ പാടം എന്നുടേ പാടം
ഞാന്‍ കാത്തു സൂക്ഷിക്കും എന്നുടെ നെല്‍പ്പാടം.

                                                അബിന്‍ പി.എം    
                                                8 A

കടുകുമണി

എണ്ണയിലിട്ടൊരു കടുകുമണി
പൊട്ടിത്തെറിയന്‍ കടുകുമണി
കടുകുമണിയൊരു പുതിയ മണി
ചൂടാകുമ്പോള്‍ പൊട്ടിത്തെറിയ്ക്കണ
ചട്ടമ്പിയാണേ കടുകുമണി
കാണാനിത്തിരി ആണെങ്കിലും
ദേഷ്യക്കാരനുമാണിവനും.

                                     അബിന്‍ പി.എം
                                     8 A

അകകണ്ണ്

കണ്ണില്ലെങ്കിലും എന്‍
അകകണ്ണ് കൊണ്ട് ഞാന്‍
കാണുന്നു ഈ പ്രപഞ്ച സൗന്ദര്യം
ഓരോ വിളിയും കേട്ടറിയുന്നു ഞാന്‍
എന്‍റെ ഇരു കാതുകളാല്‍
സ്പര്‍ശിച്ചറിയുന്നു ഈ
പ്രപഞ്ചത്തെ ഞാന്‍
ഒരു പൂമൊട്ടുപോലെ തഴുകീടുന്നു.
എന്‍റെ കണ്ണുകള്‍ ഉറങ്ങുന്നില്ല
എന്‍റെ കാഴ്ച്ച നിലക്കുന്നില്ല
എന്‍ ഇരുട്ട് ഞാന്‍ വെളിച്ചമാക്കീടുന്നു
കണ്ണുള്ളവര്‍ക്കിടയില്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍.

                                                 സാരംഗ് എസ്
                                                 8 B

Sunday, August 14, 2011

സ്വാതന്ത്ര്യദിനാശംസകള്‍